മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

ഹരിശങ്കര്‍ കര്‍ത്താ















നിനക്ക് മനസിലാകരുതെന്ന് എനിക്ക് വാശിയൊന്നുമില്ല,
ഒരു പക്ഷെ നീ ഒരു ഉഭയ ജീവി മാത്രം ആയതിനാലാകാം
ഞാൻ എഴുതുന്ന രചനകൾ നിനക്ക് ആകാശങ്ങളെ കുറിച്ചുള്ള സ്വപ്നം പോലെ തോന്നുന്നത്,
നിന്റെ നയതന്ത്രസംഘത്തിനു സ്വർഗ്ഗത്തിനും ഭൂമിയ്ക്കുമിടയിൽ ഒരു ആസ്ഥാനമില്ല.

ഇതു മദ്യമാണ്, അതു സിഗരറ്റാണ്, നമ്മൾ സുഹൃത്തുക്കളാണ് എന്നൊക്കെ
പറയുന്ന പോലെ ഉള്ള ഒരു ഏർപ്പാടല്ല കവിത
കുറഞ്ഞ പക്ഷെ എന്റെ കവിതകൾ

...അതു പിസ്കോണിയ മസ്കുവിൽ നിന്നും വരുന്നു
അതു പിസ്കോണിയ മസ്കുവിൽ നിലനിൽക്കുന്നു
അതു പിസ്കോണിയ മസ്കു തന്നെ ആകുന്നു...
(ആമേൻ)

നീ പിസ്കോണിയ മസ്കു എന്ത് എന്നു ചോദിക്കുന്നു
പക്ഷെ എന്തിനു?
നീ അങ്ങോട്ടേക്ക് പോകാൻ പോകുന്നോ?
അതിനു നിനക്ക് പാസ് പോർട്ട് ഉണ്ടോ?
ഉണ്ടെങ്കിൽ തന്നെ യാത്രയ്ക്കായ് പണം ഉണ്ടോ?
രാഷ്ട്രങ്ങൾക്കിത്രയും ഭ്രാന്ത് പിടിക്കുന്നതിനു മുന്നെ നിലനിന്നിരുന്ന എരപ്പാളികളുടെ ദേശാടനം അവസാനിച്ചിരിക്കുന്നു.
ദേശാടനക്കിളികൾ കരയാറില്ല എന്നതൊരു ചലച്ചിത്രത്തിന്റെ പേരു മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു.

നിനക്ക് ശർദ്ദിക്കണമെന്നോ?
നിനക്കിതിന്റെ അവസാനമറിയുന്നതിനു മുന്നെ ബോധരഹിതനാകണമെന്നോ?
നിനക്കെന്റെ വാക്കുകളെ അവഗണനയുടെ കൊടുങ്കാറ്റിൽ ഊതിക്കെടുത്തണമെന്നോ?

(പിസ്കോണിയാ മസ്കു...പിസ്കോണിയാ മസ്കു...ഇവൻ ചെയ്യുന്നത് എന്തെന്ന് ഞാനറിയുന്നില്ല, എനിക്ക് ബോധമില്ല, ഇവനോട് പൊറുക്കേണമെ...)

നീ ഒരു പാട് ചോദ്യങ്ങൾ ചോദിച്ചു, മദ്യപിച്ചു, എന്റെ അമ്മയ്ക്ക് പറഞ്ഞു...
പക്ഷെ ഒരിക്കലെങ്കിലും പിസ്കോണിയ മസ്കുവിനെ തമസ്കരിക്കാൻ കഴിഞ്ഞില്ല

എന്റെ തലയിൽ നീ ശർദ്ദിച്ചു
നമ്മുടെ സൌഹൃദത്തിനു അർദ്ധവിരാമമായ്
നമ്മൾ പിണങ്ങി
നീ എന്റെ കവിത പുസ്തകം കത്തിക്കാനായ് ഓടിപ്പോയ് എവിടെയോ വീണു പോയ് ഉറങ്ങി...

ഞാനോ?

ചെവിയില്ലാത്ത രാവെ,
ഇരുട്ടെ,
പ്രാകാശവർഷങ്ങൾക്കകലെ പാറിക്കളിക്കുന്ന രാക്ഷസതൈജസ കീടങ്ങളെ,
പിസ്കോണിയ മസ്കുവിന്റെ പറ്റി നിങ്ങളോട് ഞാൻ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നോ?
ഞാൻ വാക്കുകളെ വഴിയിലെറിഞ്ഞു കളയാൻ ഉദ്ദേശിക്കുന്നില്ല,
അതത്രയും രത്നങ്ങളത്രെ,
എവിടെ സൂകരപ്പരിഷകൾ?

അതൊക്കെ കൊണ്ട്
എനിക്ക് ചെറുതായൊന്ന് മരിക്കണം,
ഗുഡ് നൈറ്റ്.

(ഇനി,ഉറക്കത്തിനും അബോധത്തിനുമിടയിൽ തുപ്പിയ അജ്ഞാനധാര)

നാളെ പുലരിയിൽ എന്റെ സുഹൃത്തിന്റെ കാശു കൊണ്ട് പുട്ടും കടലയും കഴിക്കവെ
ചായയിൽ ഈച്ചയുടെ മൃതശരീരമായ് അവതരിച്ചു
പിസ്കോണിയ മസ്കു പറയും,
“വരൂ ഈ ഭോജനശാലയ്ക്ക് പിറകിലെ ശൌചാലയം കാണൂ”

അതത്രെ ഈ വികൃതരാവിന്റെ ഭരത വാക്യം, എന്റെ വിധി, ശ്ശോ!

14 comments:

  1. പിസ്കു ഉണ്ടല്ലോ സന്തോഷമായി ..............

    നിനക്ക് മനസിലാകരുതെന്ന് എനിക്ക് വാശിയൊന്നുമില്ല,

    ...അതു പിസ്കോണിയ മസ്കുവിൽ നിന്നും വരുന്നു
    അതു പിസ്കോണിയ മസ്കുവിൽ നിലനിൽക്കുന്നു
    അതു പിസ്കോണിയ മസ്കു തന്നെ ആകുന്നു...
    (ആമേൻ)

    ചെവിയില്ലാത്ത രാവെ,
    ഇരുട്ടെ,
    പ്രാകാശവർഷങ്ങൾക്കകലെ പാറിക്കളിക്കുന്ന രാക്ഷസതൈജസ കീടങ്ങളെ,
    പിസ്കോണിയ മസ്കുവിന്റെ പറ്റി നിങ്ങളോട് ഞാൻ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നോ?
    ഞാൻ വാക്കുകളെ വഴിയിലെറിഞ്ഞു കളയാൻ ഉദ്ദേശിക്കുന്നില്ല,
    അതത്രയും രത്നങ്ങളത്രെ,
    എവിടെ സൂകരപ്പരിഷകൾ?

    അതൊക്കെ കൊണ്ട്
    എനിക്ക് ചെറുതായൊന്ന് മരിക്കണം,
    ഗുഡ് നൈറ്റ്.

    അതത്രെ ഈ വികൃതരാവിന്റെ ഭരത വാക്യം, എന്റെ വിധി, ശ്ശോ!

    ReplyDelete
  2. ഈ വികൃതരാവിന്റെ ഭരത വാക്യം ഏതൊരു രാവിനും യോജിക്കുമെന്നതിനാൽ, ഒട്ടും പ്രസാദാത്മകമല്ലാത്തപ്പോഴും ഈ വാക്കുകൾ രത്നങ്ങളത്രേ.!

    ReplyDelete
  3. അതൊക്കെ കൊണ്ട്
    എനിക്ക് ചെറുതായൊന്ന് മരിക്കണം,
    ഗുഡ് നൈറ്റ്.

    അതത്രെ ഈ വികൃതരാവിന്റെ ഭരത വാക്യം,
    എന്റെ വിധി, ശ്ശോ!
    (പിസ്കോണിയാ മസ്കു നീയെവിടെ.... അതായത് ലോറാ നീയെവിടെ എന്ന മട്ടിൽ)

    ReplyDelete
  4. നീ എരിഞ്ഞു നോക്കെടാ..
    കത്തിക്കത്തി കുരലു കരിയുമ്പോ, നിരത്തിലൂടെ വരുന്ന ഇരുപതു കണ്ണുകളിൽ നിന്റെ പന്തം തെളിയുന്നതു കാണാം.
    അഹങ്കരിക്കണ്ട.. ഒരുത്തൻ കുളിക്കുമ്പോളതു കെട്ടു പോകും.
    ഒരുത്തന്റെ പന്തം പുകഞ്ഞു തീരും..
    മറ്റൊരുത്തൻ അതു മദ്യശാലയിൽ സ്വയമുരുകി കൊളുത്തി വയ്ക്കും.
    അങ്ങിനെയങ്ങിനെ, പത്തൊമ്പതാമത്തെ പട്ടിയും കെട്ടു വീഴും.

    ഒരു മസ്കുക്കണ്ണ് മാത്രം ചിലപ്പോ കത്തിക്കൊണ്ടിരിക്കും. മത്തിയുടെ മസ്തകം പൊക്കി നോക്കി കെട്ടവരെ തിരയുന്ന ചന്ത നോട്ടത്തിൽ നിന്നു മാറി നടന്ന് അവനും സ്വയം കൊളുത്തും.

    നീ പോക്കാടാ.. നീ കൊളുത്തിക്കൊളുത്തി കാലങ്ങളോളം കത്തും. നിനക്കു മടുക്കുമ്പോ മറ്റൊരു നീ വരും.. അവനും കത്തും. നീയപ്പോ ഞാനാവും.

    ഈ മൂന്നാമിടത്തിന്റെ അസ്കിത നിർത്തി വയ്ക്കാൻ ഞാൻ നിന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്.. ഒന്നും രണ്ടുമിടങ്ങളുള്ള ചിലയിടങ്ങളിലാണ് മൂന്നും നാലുമിടങ്ങൾ പാത്തിരിക്കുന്നത്..

    ഒന്നുമില്ലാത്തിടത്ത് ഞാൻ ഉഭയ ജീവിയല്ല.. വെറും ഒരഭയജീവി മാത്രമാണ്. നിന്റെ പിസ്ക് കേറാത്ത ഒരു സ്റ്റേഷനിൽ നിന്ന് ഇറങ്ങാത്ത ഒരവസാനത്തിനിടക്കുള്ള ഒരു ക്രോസിങ്ങ് സ്റ്റേഷനാണ്. അവിടെ എനിക്കോ നിനക്കോ കട്ടൻ ചായ തിളക്കില്ല.

    പിസ്കോണിയ മസ്കു. ഉലക്കേട മൂട്.. മസ്ക് മത്തങ്ങക്കപ്പുറം നിനക്കും എനിക്കുമൊരു പ്ലിസ്കുമില്ല.. നിന്റെ വിവരക്കേടിന്റെ പുസ്തകം ഞാൻ കത്തിക്കും. ഞാനും കൂടെ കത്തും എന്നിട്ട് ഞാനും നീയാവും.

    നിന്റെ ഇല്ലാത്ത സ്റ്റേഷനിലെ നാശം പിടിച്ചൊരീച്ച.. എന്റെ കട്ടൻ ചായ കെട്ടു!

    ReplyDelete
  5. പേടിക്കണ്ട.. അപ്പ്രീസിയേഷനാ :)

    ReplyDelete
  6. അതൊക്കെ കൊണ്ട്
    എനിക്ക് ചെറുതായൊന്ന് മരിക്കണം,
    ഗുഡ് നൈറ്റ് ടാ പിസ്കൂ....

    ReplyDelete
  7. വായിച്ച് തിര്‍ന്നപ്പോള്‍ തലയ്ക്കൊരു പിടുത്താം...ഇത് വാറ്റാണോ? ഉഗ്രനായിട്ടുണ്ട്...

    ReplyDelete
  8. രാഷ്ട്രങ്ങൾക്കിത്രയും ഭ്രാന്ത് പിടിക്കുന്നതിനു മുന്നെ നിലനിന്നിരുന്ന എരപ്പാളികളുടെ ദേശാടനം അവസാനിച്ചിരിക്കുന്നു.

    ReplyDelete
  9. ഈ പിസ്കോണിയ മസ്ക്കുവിന്‍റെ അപ്പന്‍ ആരാ രാജാവേ...... വാക്കുകള്‍ വഴിയില്‍ എറിഞ്ഞു കളഞ്ഞേക്കൂ.... ഓല പീപ്പി എങ്കിലും ഊതി കൊണ്ട് ആ വഴി ആരെങ്കിലും വന്നെന്നിരിയ്ക്കും.... അവന്റെ പിന്നാലെ ബോധം കെട്ട കുറെ പിള്ളേരും( ചിലപ്പോ മൂഷികരും ആവാം)

    ReplyDelete
  10. ഇതൊരു പിസ്കൊനിയ മാസ്കു തന്നെ

    ReplyDelete