
കാറ്റത്തു
കടുക് ചെടികള്‍ ആടുന്നത് പോലെ
നിന്റെ നിഴലുകള്‍ എന്റെ ചവിട്ടടികളില്‍ എല്ലാം
എനിയ്ക്ക് പേടിയില്ലെന്ന്
എന്നോട് ഞാന്‍ പറയുന്നതു പോലെ,
ഒരു പേടി വേറെ ഉണ്ടോ
നീ തൂങ്ങിച്ചത്ത പുളിമരം
നിഴലിടുന്ന വഴിയെ
നിന്റെ ചിരി ഓര്‍ത്തു
നടക്കുമ്പോള്‍
നാം ഒരു പെഗ്ഗ് ഒറ്റ വലിയ്ക്ക് കുടിച്ചു
കണ്ണും മൂക്കും പുകഞ്ഞു,
ആദ്യമായല്ലെന്നു പറയും മുന്‍പേ
പരാജയപ്പെട്ടവര്‍
ഒറ്റ റണ്ണിനു മൈതാനങ്ങളില്‍
ഒരുമിച്ചോടി പരസ്പരം കാത്തവര്
ചിതല് മുട്ടുന്ന ചെറ്റപ്പുരകളില്‍
രതിനിര്‍വേദങ്ങള്‍ തിരഞ്ഞ കൌമാരത്തെ
ഓര്‍ത്തു പരിതപിച്ചവര്‍
ഇപ്പോള്‍
പെയ്യാത്ത കരിമേഘങ്ങള്‍ പോലെ
മൂടിക്കെട്ടിയ മുഖം കുനിച്ചു
നിന്റെ അമ്മയും
അരിക്കാശു ചുരത്തുന്ന പയ്യിന്റെ
അകിട് കിടാവിനു കുടിക്കാന്‍ കൊടുത്തു
നിന്റെ അച്ഛനും
ചൂളം വിളികളാല്‍ കാതടഞ്ഞു
നിന്റെ പെങ്ങളും....
പേടിയാണെടാ എനിയ്ക്ക് നിന്നെ,
നീ തൂങ്ങിച്ചത്ത ഈ പുളിമരം
കടക്കുമ്പോഴൊക്കെ
നാളത്തെ മഴയ്ക്ക് നിലം പൊത്തുമെന്നു
നീ കരഞ്ഞ നിന്റെ പുര
ഇതുവരെ മറിഞ്ഞിട്ടില്ല
നീയതറിയണം
എനിയ്ക്ക് പേടിയില്ലെന്ന്
ReplyDeleteഎന്നോട് ഞാന്‍ പറയുന്നതു പോലെ,
ഒരു പേടി വേറെ ഉണ്ടോ..............
ഹാവൂ മനോഹരം ....................
നാളത്തെ മഴയ്ക്ക് നിലം പൊത്തുമെന്നു
ReplyDeleteനീ കരഞ്ഞ നിന്റെ പുര
ഇതുവരെ മറിഞ്ഞിട്ടില്ല
Amazing!!!
നാളത്തെ മഴയ്ക്ക് നിലം പൊത്തുമെന്നു
ReplyDeleteനീ കരഞ്ഞ നിന്റെ പുര
ഇതുവരെ മറിഞ്ഞിട്ടില്ല
നീയതറിയണം...
good one...shaiju..
പേടിയാണെടാ എനിയ്ക്ക് നിന്നെ,
ReplyDeleteനീ തൂങ്ങിച്ചത്ത ഈ പുളിമരം
കടക്കുമ്പോഴൊക്കെ
നാളത്തെ മഴയ്ക്ക് നിലം പൊത്തുമെന്നു
നീ കരഞ്ഞ നിന്റെ പുര
ഇതുവരെ മറിഞ്ഞിട്ടില്ല
നീയതറിയണം
(സങ്കടകരം നിന്റെയീ കവിത)
പേടിയാണെടാ എനിയ്ക്ക് നിന്നെ...
ReplyDeleteസ്നേഹത്തിന്റെ വീട്ടാക്കടങ്ങൾ കുറുകെ കിടക്കുമ്പോൾ,
പേടിക്കാതെങ്ങനെ വഴിനടക്കും.?
പേടിയാണെടാ എനിയ്ക്ക് നിന്നെ,
ReplyDeleteനീ തൂങ്ങിച്ചത്ത ഈ പുളിമരം
കടക്കുമ്പോഴൊക്കെ,,,
ഒരു കല്ലെടുത്ത് നെഞ്ചത്ത് വച്ചുതന്നിരുന്നുവെങ്കിൽ,
ReplyDeleteഇത്ര വേദനിക്കില്ലായിരുന്നു :(
അവസാനവരികൾ....... മനോഹരം, സ്നേഹം!!!
ReplyDeleteവീണ്ടും വായിച്ചു...
ReplyDelete