
പ്ലസ് വൺ ടൂ ത്രീ...ഠോ!!!
നീയിപ്പോഴും മെഴുക്കുപുരട്ടിയുണ്ടാക്കാനായി
വെണ്ടയ്ക്കാ അരിഞ്ഞ് വിരല്‍ മുറിക്കാറുണ്ടോ?
മുറ്റം തൂക്കാറുണ്ടോ?
അമ്മുമ്മത്തള്ളയുടെ നഖം വെട്ടി കൊടുക്കാറുണ്ടോ?
(ഞാനിതൊക്കെ ഓർത്തിരിക്കുന്നല്ലോ എന്ന് എത്ര കാലം കഴിഞ്ഞാണ് ഞാനിന്ന് ഓർക്കുന്നത്)
അന്നൊരു ചൊമചൊമാ ചൊമന്ന സന്ധ്യയ്ക്കാണ്,
ഗണിതശാസ്ത്രപാഠത്തിന്റെ ചിഹ്നസാന്ദ്രമായ മറവിൽ
ട്യൂഷൻ ടീച്ചർ അകത്ത് പോയ ഇടവേളകളിലൊന്നിൽ
നിന്റെയാ വർത്തമാനങ്ങൾ കേട്ടെനിക്ക് ഷോക്കടിച്ചത്...വഴിക്കണക്കുകളൊ
അതൊരു ഭൌതികശാസ്ത്രയുക്തിയിലായിരുന്നി
അഭൌമമായൊരു അനിശ്ചിതത്ത്വമായിരുന്നു അതിന്റെ ആപേക്ഷിക നിയമം...
രസതന്ത്രവുമായിരുന്നില്ല...
അസമവാക്യങ്ങളിലല്ലോ അതിന്റെ രഹസ്യം, ഘടനാ രാഹിത്യത്തിലും...
പിന്നെ, ജീവശാസ്ത്രം, എനിക്ക് ഇഷ്ടമല്ലാത്ത കൊണ്ടല്ല,
അങ്ങനെയൊന്നും അതിലില്ല,
വെറും ചിത്രങ്ങളും ലേബലുകളും വളവളാന്ന് കൊറെ എസ്സേകളും...
എന്തായാലും നമ്മൾ നിരാസമില്ലാതെ പുഞ്ചിരിച്ചു നടന്നു
ആഘോഷത്തോടെ തവിട്ടു കവിളുകളിലെ മുഖക്കുരുകൾ പൊട്ടിച്ചു
ജലദോഷദിനങ്ങളിൽ രഹസ്യമായ് മൂക്കള ചീറ്റി ഡസ്കിനടിയിൽ തേച്ചു
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞ് ഫസ്റ്റാകാൻ ഫസ്റ്റ് ബഞ്ചിലിരുന്നു
എന്റെ നിശബ്ദമായ ചോദ്യക്കടലാസുകൾ മറവികളുടെ ചവറ്റു കൊട്ടയിൽ തട്ടിയെന്ന ഭാവത്തിൽ നീ ഇംഗ്ലീഷിന്റെ നോട്ട്ബുക്കും വാങ്ങിപ്പോകും, അതും ഗ്രാമർ ഹോം വർക്കെഴുതാൻ.
സ്കൂൾ ആനിവേഴ്സറിക്ക് നീ പാടിയത് എനിക്ക് വേണ്ടിയായിരുന്നു.
ഞാനന്ന് കൂവിയത് നമുക്ക് വേണ്ടിയായിരുന്നു...
സ്പോർട്ട്സിനു നീ വരാഞ്ഞതു നന്നായ്...അല്ലെ അതു പോട്ടെ...
സയൻസ് എക്സിബിഷനിൽ കയ്യടിച്ചാൽ കത്തുന്ന സീറോ വാട്ടിന്റെ ദൈന്യതയും,
പൂക്കള മത്സരത്തിൽ കളം കുളമായതുമൊക്കെ നീ മറന്നുവോ?
ഇതിലൊക്കെ നമ്മൾ തോറ്റ് തൊപ്പിയിട്ടെങ്കിലും,
ആകപ്പാടെ അടിപൊളി ആല്ലാരുന്നൂന്ന് ആരേലും പറയുമോ? ഇല്ല!!
ഇല്ല!!! എന്താ ഒരു വിശ്വാസക്കുറവ് പോലെ?
കോമ്പസ്സിലാതെ വരച്ചൊരു വട്ടം പോലെയായിരുന്നു നിനക്ക് ചുറ്റും ഞാൻ,
തുടങ്ങിയ ബിന്ദു കണ്ടെത്താനുള്ള യാത്രകളിൽ വഴി തെറ്റി തെറ്റി....
വികലവർത്തുളമായൊരു ആകാശഗംഗയിലൂടെയെന്ന് ഞാൻ വിശ്വസിച്ച സ്വപ്നാടനം...ഹോ!!!
അനിഷേധ്യമായ വിദ്യാലയജീവിതാന്ത്യം കഴിഞ്ഞ്
സ്വാഭാവികമായ് കാല്പനികമായ് ഇലകൊഴിയും വഴികളിലൂടെ
തിരിഞ്ഞു നോക്കി
തിരിഞ്ഞു നോക്കി
തിരിഞ്ഞു നോക്കി നടന്നകലേണ്ട നമ്മൾ
വർഷങ്ങൾ പലത് പണ്ടാരമടങ്ങിയിട്ടും അർധരാത്രികളിൽ എസെമ്മെസ്സുകൾ കോണ്ട് കൊണച്ചും
തമ്മിൽ കാണുമ്പോൾ ഉടുപ്പുകൾ ഉലച്ചും
അനാവശ്യമായ വിചിന്തനങ്ങളിൽ ഊർജ്ജം തുലച്ചും...ഇങ്ങനെ...
ഹോ!!!...നമുക്കെന്തിന്റെ കഴപ്പാടി??
പൊന്നുമോളെ, നീ എന്റെ വല്ല നൊസ്റ്റാൾജിയായും ആയിരുന്നെങ്കിൽ....
അല്ലേ നീ എന്നെ ഒന്ന് ചതിച്ചിരുന്നെങ്കിൽ....
അറിയാൻ വയ്യാത്ത കൊണ്ട് ചോദിക്കുവാ നിന്റെ തന്തയ്ക്ക് നിന്നെ കെട്ടിച്ചു വിടണമെന്നൊന്നുമില്ലേ????
അല്ലേ പോട്ട്, ചിണുങ്ങണ്ട!,
ആ...പറ...
നീയിപ്പോഴും മെഴുക്കുപുരട്ടിയുണ്ടാക്കാനായി
വെണ്ടയ്ക്കാ അരിഞ്ഞ് വിരല്‍ മുറിക്കാറുണ്ടോ?
മുറ്റം തൂക്കാറുണ്ടോ?
അമ്മുമ്മത്തള്ളയുടെ നഖം വെട്ടി കൊടുക്കാറുണ്ടോ?
(അനന്തരം പ്രണായാർദ്രമായൊരു കോട്ടുവായ)
hahaha kollam!!! Superb!!!
ReplyDeleteകോമ്പസ്സിലാതെ വരച്ചൊരു വട്ടം പോലെയായിരുന്നു നിനക്ക് ചുറ്റും ഞാൻ,
ReplyDeleteതുടങ്ങിയ ബിന്ദു കണ്ടെത്താനുള്ള യാത്രകളിൽ വഴി തെറ്റി തെറ്റി....
വികലവർത്തുളമായൊരു ആകാശഗംഗയിലൂടെയെന്ന് ഞാൻ വിശ്വസിച്ച സ്വപ്നാടനം...ഹോ!!!
അല്ലേ പോട്ട്, ചിണുങ്ങണ്ട!,
ആ...പറ...
നീയിപ്പോഴും മെഴുക്കുപുരട്ടിയുണ്ടാക്കാനായി
വെണ്ടയ്ക്കാ അരിഞ്ഞ് വിരല്‍ മുറിക്കാറുണ്ടോ?
മുറ്റം തൂക്കാറുണ്ടോ?
അമ്മുമ്മത്തള്ളയുടെ നഖം വെട്ടി കൊടുക്കാറുണ്ടോ?
കോമ്പസ്സിലാതെ വരച്ചൊരു വട്ടം പോലെയായിരുന്നു നിനക്ക് ചുറ്റും ഞാൻ,
ReplyDeleteതുടങ്ങിയ ബിന്ദു കണ്ടെത്താനുള്ള യാത്രകളിൽ വഴി തെറ്റി തെറ്റി....
This comment has been removed by the author.
ReplyDeleteപ്ലസ് വൺ ടു ത്രീ ഫോർ....ഠേ! കോളേജിലെത്താഞ്ഞത് എന്റെ ഭാഗ്യം! (കവിതരണ്ടും കലക്കിക്കളഞ്ഞു. ഗർഭാശയമിപ്പോൾ ശൂന്യശൂന്യം..!!)
ReplyDeleteനന്നായിരിക്കുന്നു ഇത്
ReplyDeleteഅനന്തരം പ്രണായാർദ്രമായൊരു കോട്ടുവായ....
ReplyDeleteഹരി.. ഇത് നിനക്ക് മാത്രം കഴിയുന്നത്....
ആശംസകള്‍
ReplyDeleteഒന്നു വായിച്ച് , അടുത്തകാലത്തൊന്നും ഞാനിത്ര രസം പിടിച്ചിട്ടില്ല ... ഹരിക്ക് അഭിവാദ്യങ്ങള്‍....
ReplyDeleteഠോ!!! ....
ReplyDeleteha ha.....kollam hareeee...nalla rasam....
(അനന്തരം പ്രണായാർദ്രമായൊരു കോട്ടുവായ)
This comment has been removed by the author.
ReplyDelete(ഞാനിതൊക്കെ ഓർത്തിരിക്കുന്നല്ലോ എന്ന് എത്ര കാലം കഴിഞ്ഞാണ് ഞാനിന്ന് ഓർക്കുന്നത്)നന്നായിട്ടുണ്ട്.... ഹോ!!!...നമുക്കെന്തിന്റെ കഴപ്പാടി?? രസം പിടിപ്പിച്ച വായനയ്ക്ക് നന്ദി... നന്ദി
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteകവിതകൊണ്ട് കളിക്കണ കളി, ജീവിതത്തിന്റെ ഈ അലക്ക് നന്നായിരിക്കുന്നു
ReplyDeleteugran....
ReplyDeleteകൂട്ടി കൂട്ടി രണ്ടിനും അപ്പുറം മൂന്നില്‍ എത്തിയപ്പോ പൊട്ടിയത് നന്നായി... അല്ലെങ്കില്‍ വൃത്തം കോമ്പസ് കൊണ്ട് വരച്ച പോലെ ആയേനെ ..... എത്ര ചുറ്റിയാലും പഴയതിനപ്പുറം ബിന്ദുക്കള്‍ ഒക്കെ അന്യമായേനെ........ വൃത്തം തെറ്റാനുള്ള സ്വാതന്ത്ര്യം ഒരു കുരിക്കിനാല് കുരുങ്ങി മരിച്ചെന്നെ .....
ReplyDeleteവ്യത്യസ്തമായ പുതു കവിത താന്നെ,നന്നായിട്ടുണ്ട്
ReplyDelete