മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

കവിതയും ഞാനും പിന്നെ നമ്മളും...!!! / ശ്രീജിത്ത് അരിയല്ലൂര്‍

എന്നെ സംബന്ധിച്ചിടത്തോളം എന്തെഴുതണം എന്നു നിശ്ചയിക്കുന്നത് എന്‍റെ രാഷ്ട്രീയ/മാനുഷിക/പ്രക്രതീപരമാ
യ ബോധ്യങ്ങളാ ണ്..!എങ്ങിനെ എഴുതണം എന്നുള്ളത് നിര്‍ണയിക്കുന്നത് പലപ്പോഴും അതതു കാലവും..!അറിഞ്ഞോ അറിയാതെയോ എഴുതുന്ന കാലത്തിന്റെ 'എഴുത്ത് രീതി'കള്‍ ഓരോരുത്തരെയും സ്വാധീനിക്കുന്നുണ്ടാകുമെന്നു ഞാന്‍ കരുതുന്നു..!

ക്രാഫ്റ്റിലോ,ഭാഷയിലോ ഞാന്‍ അധികം അഭിരമിക്കാത്തത് എനിക്കതിലുള്ള അറിവോ,വിശ്വാസമോ,കഴിവോ ഇല്ലാത്തത് കൊണ്ടാണ്..!പുതുതായൊന്നു ഉണ്ടാക്കാനൊട്ടു നേരമോ ക്ഷമയോ ഇല്ലതാനും..!ഉണ്ടാവുമ്പോള്‍ പ്രതീക്ഷിക്കാം...!എന്നെക്കൊണ്ട് ഇപ്പോള്‍ ഇത്രയൊക്കെയേ പറ്റു..!!!
പലപ്പോഴും നല്ല കാവ്യാസ്വാധകര്‍ അംഗീകരിച്ച പലരുടേയും നല്ല കവിതകള്‍ അതിന്റെ ക്രാഫ്റ്റ് കൊണ്ടല്ല ശ്രദ്ധിക്കപ്പെട്ടത്..!അതിന്റെ മനുഷ്യപ്പറ്റു കൊണ്ടോ പ്രകൃതിപ്പറ്റു കൊണ്ടോ കാലപ്പറ്റു കൊണ്ടോ ആണ്..!   

സ്വകാര്യ/സമൂഹ തലത്തില്‍ നിന്നു കൊണ്ട് കവിതകള്‍ എഴുതുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്...നമുക്ക് പറയുവാനുള്ള ആശയത്തെ സാധാരണ ഭാഷയില്‍ /അല്ലെങ്കില്‍ അലങ്കാര ഭാഷയില്‍ /അല്ലെങ്കില്‍ കുറേക്കൂടി "കാവ്യാത്മകമായ"ഭാഷയില്‍ ഒക്കെ നമുക്ക് ആവിഷ്കരിക്കാം..! എങ്കിലും കവിത ദുരൂഹതകളുടെയും വാരി വലിച്ചിട്ട സ്ഥല കാല രൂപങ്ങളുടെയും ശിങ്കാരി മേളമായിപ്പോകുന്നു എന്നു സാധാരണക്കാരനായ ഒരു വായനക്കാരന്‍ പറഞ്ഞാല്‍ നമ്മള്‍ അവനോടു പുച്ചത്തില്‍ പറയും..."സാധാരണക്കാരനായ വായനക്കാരാ ...അതു നിന്‍റെ വായനയുടെ പരിമിതിയാണെന്ന്...!" അവിടെ തീര്‍ന്നു പലപ്പോഴും സംവാദം...!!!

അങ്ങിനെ ഒരു പരിമിതി പലര്‍ക്കും ഉണ്ടായിരിക്കാം...പക്ഷെ ഈ കാലത്ത് സൈബര്‍ സ്പെസിലോക്കെ കേറി വായിക്കുന്നവന് അത്യാവശ്യം കവിത ഉള്‍കൊള്ളാന്‍ ആവുമെന്നെങ്കിലും നമ്മള്‍ സമ്മതിച്ചു കൊടുക്കേണ്ടേ..?പുതു കവിതയെ സ്നേഹിക്കുന്ന ധാരാളം വായനക്കാരെ നമുക്കറിയാം...അവര്‍ പോലും പലപ്പോഴും തള്ളിക്കളയുന്നത് എപ്രകാരമുള്ള കവിതകളാണ് എന്നു നോക്കുമ്പോള്‍ നമുക്ക് മനസിലാവുക,അതു പലപ്പോഴും അവന്റെ ജീവിതത്തെയോ,കാലത്തെയോ തൊടാത്ത കവിതകളാണെന്നാണ്..!

വ്യാജമായ വാഴ്ത്തലുകളും  ബോധ പൂര്‍വമായ ഇകഴ്ത്തലുകളും എഴുത്തിന്റെ/വായനയുടെ ലോകത്ത് സ്വാഭാവികമാണ്..! 

എനിക്ക് തോനുന്നത് കവിത പണ്ടേപ്പോലെ ചില ഇടങ്ങളില്‍ /ആളുകളില്‍ മാത്രം സംഭവിക്കുന്നതല്ല...എല്ലാവരും അവരുടെ ആത്മ സംഘര്‍ഷങ്ങള്‍ /,സ്വപ്‌നങ്ങള്‍ , സ്വപ്ന ഭംഗങ്ങള്‍ ,മുദ്രാവാക്യങ്ങള്‍ എല്ലാം കവിതയിലൂടെ കാലവുമായി പങ്കുവെക്കുന്നുവെന്നാണ് ..!പക്ഷെ പല നല്ല കവിതകളും ആ അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യാപ്പെടുന്നില്ല...!ഇപ്പോള്‍ ഞാന്‍ പുതു കവിത എന്നു പറയുന്നത് അതിന്റെ വര്‍ഷത്തെക്കൂടി കണക്കിലെടുത്താണ്..!അതായത് രണ്ടായിരത്തി അഞ്ചിനു ശേഷം താളിലും വാളിലും എഴുതുന്നവരും പുസ്തകമിറ  ക്കിയവരും അല്ലാത്തവരുമായ എനിക്ക് ഇഷ്ടപ്പെട്ട ,ഇപ്പോള്‍ ഓര്‍മയില്‍ വന്നവരെ കുറിച്ചാണ്..!

വിഷ്ണു പ്രസാദിന്‍റെ/ശൈലന്റെ/ലതീഷ് മോഹന്റെ/കലേഷിന്റെ/നൂറയുടെ/ജിനേഷ് മടപ്പള്ളിയുടെ/വര്‍ഗീസാന്റണിയുടെ/വിമീഷ് മണിയൂരിന്റെ/എം.ആര്‍ .വിബിന്റെ/എം.എസ്.സുനില്‍ കുമാറിന്റെ/എം.ആര്‍ .വിഷ്ണു പ്രസാദിന്‍റെ/ഹരിയാനന്ദ കുമാറിന്റെ/പവിത്രന്‍ തീക്കുനിയുടെ/സുധീഷ്‌ മുയിപ്പോത്തിന്റെ/മനോജ്‌ കാട്ടാമ്പള്ളിയുടെ/വാസുദേവന്‍ കോറോമിന്റെ/എം.ഡി.ധന്യയുടെ/ബിന്ദു കൃഷ്ണണന്റെ/എം.പി.പ്രതീഷിന്റെ/സ്മിത മീനാക്ഷിയുടെ /പ്രസാദ് കാക്കശ്ശേരിയുടെ /രാമകൃഷ്ണന്‍ ചുഴലിയുടെ ഒക്കെ പല നല്ല കവിതകളും  പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ഒക്കെ ചെയ്യേണ്ടതായിരുന്നു...ആ അര്‍ത്ഥത്തില്‍ ഒരു പഠനമോ ചര്‍ച്ചയോ ഒന്നും പുതു നിരൂപകരില്‍ നിന്നു പോലും കാര്യമായി ഉണ്ടായില്ല..!ഉണ്ടായത് പലപ്പോഴും പല "തലോടലിനും"വിധേയരായവരുടെ കവിതകളെ പറ്റിയുള്ള "ക്രാഫ്റ്റ്"കേന്ധ്രീകരിച്ചുള്ള പഠനങ്ങള്‍ മാത്രം...!!!

പിന്നെ കാലാതിവര്‍ത്തിയായ കവിത എന്ന സങ്കല്ല്പമെല്ലാം പഴംകഥയായെന്നാണ് പറയപ്പെടുന്നത്‌ ... ഞാന്‍ അതു പൂര്‍ണമായും  വിശ്വസിക്കുന്നില്ല...അംഗീകരിക്കുന്നില്ല...കവിത എല്ലാ കാലത്തേക്കും നില നില്‍ക്കണം എന്നു തന്നെയാണ് സ്വപ്നം ...പക്ഷെ അങ്ങിനെ നിര്‍ബന്ധമില്ല എന്നു മാത്രം ...!!!പിന്നെ എന്തിനാണ് ആശങ്ക...?നമുക്കിങ്ങനെ അത്രമേല്‍ അത്യാവശ്യമാണെങ്കില്‍ മാത്രം എഴുതാം...കാലം ചേറിക്കൊഴിച്ച് വല്ലതും ബാക്കിയായാല്‍ ആരെങ്കിലും അതു കൊണ്ടൊരു കാരോലപ്പമെങ്കിലും ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം...ഈ വര്‍ഷം ഞാനെടുത്ത തീരുമാനം ഇത് വരെ എഴുതി വന്നിരുന്ന രീതി/ഭാവം പൂര്‍ണമായും കൈയ്യൊഴിഞ്ഞു അത്ര മേല്‍ എഴുതാതിരിക്കാന്‍ മാത്രം നിവര്‍ത്തിയില്ലെങ്കില്‍ മാത്രം എഴുതുക എന്നുള്ളതാണ്...!

മുമ്പത്തേക്കാള്‍ പ്രസിദ്ധീകരിക്കാന്‍ മാര്‍ഗങ്ങള്‍ മുമ്പില്‍ നീണ്ടു നീണ്ടു കിടക്കുന്നത് കൊണ്ട് ഇപ്പോള്‍ ഒരു "മുഖ്യധാരക്കാരനോടും" അനാവശ്യമായ  പിണക്കമില്ല..!പിന്നെ വേലിമേല്‍ സാരിചുറ്റിയവര്‍ എന്തെഴുതിയാലും പ്രസിദ്ധീകരിക്കുന്നവര്‍ , ഒപ്പം വെള്ള മടി ച്ചവരുടെയെല്ലാം കവിത മനസ്സിലായില്ലെങ്കിലും കൊട്ടിഘോഷിക്കുന്നവര്‍ ...ഇവരുടെയെല്ലാം എന്തിലോക്കെയോ കണ്ണ് വെച്ചുള്ള "നിരൂപണ"ങ്ങളില്‍ ആശങ്കയില്ലാത്തത് കൊണ്ട്  എനിക്ക് തോന്നുമ്പോള്‍ ഞാനെഴുതുന്നു...അങ്ങിനെ തന്നയല്ലേ നിങ്ങളും...???

എനിക്കൊരിക്കലും നോബല്‍ സമ്മാനമോ ജ്ഞാന പീഠനമോ എന്തിന് കൂരാച്ചുണ്ട് വായന ശാലയുടെ കവിതക്കുള്ള തേര്‍ഡ് പ്രൈസ് പോലുമോ കിട്ടില്ല...!!!എഴുതുന്നത്‌ എന്‍റെ ആശ്വാസത്തിനാണ്...അതില്‍ മറ്റാരെങ്കിലും ആശ്വസിക്കുന്നുണ്ടെങ്കില്‍ സന്തോഷം...അത്ര മാത്രം...!!!

10 comments:

  1. ഭൂരിപക്ഷം വായനക്കാരും ഇങ്ങനെ പറയുന്നു.... :) ഈ കുറിപ്പിന്റെ ലാളിത്യത്തിലേക്ക് ആരെങ്കിലുമൊക്കെ ശ്രദ്ധയോടെ സ്നേഹത്തോടെ നോക്കുമെന്ന് പ്രതീക്ഷിക്കുന്നു..... :)

    ReplyDelete
  2. ശിങ്കാരിയിൽ വലിയൊരു ഗണിതമുണ്ടെന്ന് കേൾക്കുന്നു... പുതുകവിതയിൽ അതില്ല എന്നത് ഏതാണ് തർക്കരഹിതമാണെന്ന് തോന്നുന്നു... ആ ഉപമയോട്(?) കടുത്ത വിയോജിപ്പ്....

    ReplyDelete
  3. hari...ha...ha...sinkaarikku pakaram cini matic dance ennaakkiyaalo...?athum kuzhappamaakum...nee avite vere aarkkum upadravamillaatha oru vaakku vekketaaa...ha...ha...!!!

    ReplyDelete
  4. എല്ലാ പദങ്ങളും ഉപദ്രവശേഷിയുള്ളതാണ്, പ്രത്യേകിച്ചും കമ്പാർട്ട്‌മെന്റലൈസേഷനിൽ അതീവ തലപരരായ ആളുകൾ വിളയാടുന്ന ഇടങ്ങളിൽ.... :)

    ReplyDelete
  5. @hari...bheekara vaadhikalum theevra vaadhikalumaaya vaakkukal...!!!ha...ha...!!!

    ReplyDelete
  6. തനിക്ക്‌ നോബല്‍ സമ്മാനമോ ജ്ഞാന പീഠനമോ എന്തിന് കൂരാച്ചുണ്ട് വായന ശാലയുടെ കവിതക്കുള്ള തേര്‍ഡ് പ്രൈസ് പോലും കിട്ടാഞ്ഞത് നന്നായി. അതുകൂടി കിട്ടിയിരുന്നേല്‍ ............. ഹോ!

    ReplyDelete
  7. കവിതയെക്കുറിച്ചും കവിതാവായനയെക്കുറിച്ചും ശ്രീജിത്‌ പറഞ്ഞതെല്ലാം ശരി. വായനക്കാരനാണ്‌ കവിതയെ വളര്‍ത്തുന്നത്‌. കവി വളരുന്നില്ല താനും

    ReplyDelete
  8. കേരളത്തില്‍ ശത്രു സംഹാരം ,അസൂയ, ദുഷ്ട്റ്റ് ,താന്‍ പോരിമ ,അഹങ്കാര ,കുശുമ്പ്, കുന്നായ്മ തുടങ്ങി എല്ലാ അധമ വികാരങ്ങളും ശക്തമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരേ ഒരു വിഭാഗമാണ് എഴുത്തുകാര്‍/ സാഹിത്യകാരന്മാര്രുടെ വര്‍ഗ്ഗം . നല്ല മനുഷ്യന്‍ എന്ന് വിളിക്കാന്‍ അര്‍ഹതയുള്ള ഒരെണ്ണം പോലും നമുക്ക് ഉണ്ടോ ? കുറെ കാലത്തിനു ശേഷം ഇതാ ഒരെണ്ണം കിട്ടി എന്ന ഗമയില്‍ M.n.വിജയന്‍മാഷെ തലയില്‍ഏറ്റി നടന്നു സഹൃദയ ലോകം , ഒടുവില്‍ വ്യക്തിവയിരഗ്യതിന്റെ , പകയുടെ കോമരമായി ഉറഞ്ഞു തുള്ളി കൊണ്ട് അദ്ദേഹവും തനി സ്വരൂപം കാട്ടി!!, അക്ഷരമറിയാത്ത പാവങ്ങള്‍ ഇവരേക്കാള്‍ എത്രയോ ഉന്നതര്‍,ശ്രേഷ്ട്ടര്‍ !

    ReplyDelete
  9. വേലിമേല്‍ സാരിചുറ്റിയവര്‍ എന്തെഴുതിയാലും പ്രസിദ്ധീകരിക്കുന്നവര്‍ , ഒപ്പം വെള്ള മടി ച്ചവരുടെയെല്ലാം കവിത മനസ്സിലായില്ലെങ്കിലും കൊട്ടിഘോഷിക്കുന്നവര്‍ ...ഇവരുടെയെല്ലാം എന്തിലോക്കെയോ കണ്ണ് വെച്ചുള്ള "നിരൂപണ"ങ്ങളില്‍ ആശങ്കയില്ലാത്തത് കൊണ്ട് എനിക്ക് തോന്നുമ്പോള്‍ ഞാനെഴുതുന്നു...

    പിന്നല്ലാതെ....!!! :)

    ReplyDelete