
പപ്പായത്തണ്ടിലൂടെ,
വീഞ്ഞൂറിയെടുത്ത,
ഒരു ഞായറവധിയിലാണ്,
... ... പതിനഞ്ച് ഗോവണിപ്പടികൾ,
ഒറ്റകുതിപ്പിൽ ചാടിയിറങ്ങി,
ആർത്തലച്ച് വന്ന,
മധുരനീലി ആദ്യമായി തിരളിയത്..
അവളുടെ അണ്ഢങ്ങൾ,
തക്കാളിപഴം ഞെക്കിയ പോലെ,
‘പ്ളുക്ക്’ ന്ന് പഴുത്ത്,
അടിവയറ്റീന്ന് തുരുതുരെ ഒലിച്ചിറങ്ങി..
മൂത്തവർ അവളെ തീണ്ടാരിത്തുണി ചുറ്റിച്ചു..
മഞ്ഞിച്ച മഞ്ഞൾ,
മേത്ത് പുരണ്ടപ്പോള്‍,
ക്രമേണ അവള്‍ തണുത്ത് തുടങ്ങി..
ഒരു കോണിൽ,
അലക്കിയ നേര്യത് പുതച്ചിരുന്നപ്പോഴും,
അവൾ പതിവു തെറ്റി തണുത്തു കൊണ്ടിരുന്നു...
ഒരു ഓട്ട്പാത്രവും, ഗ്ലാസും,
നീക്കിവെയ്ക്കപ്പെട്ട്,
അവൾ അശുദ്ധായ് മാറി..
തുണി കീറികീറിയും,
ചോരവട്ടങ്ങൾ ഉലുമ്പിയും,
അവൾക്ക് കൈ വേദനിച്ചു...
സന്ദർശകർ കൊണ്ടു വന്ന
ആപ്പിൾകഷ്ണങ്ങൾ,
ഓരോന്നായി മതിലിനപ്പുറത്തേയ്ക്ക്,
വലിച്ചെറിഞ്ഞവൾ ആനന്ദം കൊണ്ടു...
ചമഞ്ഞൊരുങ്ങാൻ പാടില്ലെന്ന് പറഞ്ഞിട്ടും,
ചുമര് ചുരണ്ടിയ കുമ്മായം തേയ്ച്ച്
അവൾ മുഖം മിനുക്കി..
അപ്പോഴാണ്,
മാറാത്ത ആ കീറൻത്തണുപ്പിൽ,
ഒരപരിചിതനായ പുരുഷനൊപ്പം,
കിടക്കുന്നത് അവളോർത്ത് നോക്കിയത്..
പിന്നീട്,
എല്ലാ മാസവും മധുരനീലി കാത്തിരുന്നു...
ഒരു അണ്ഢം,
ബീജത്തെ നോക്കിയിരിക്കും പോലെ,
ആ തീണ്ടാരിതണുപ്പിനായ്...
ഒരു ഞായറവധിയിലാണ്,
... ... പതിനഞ്ച് ഗോവണിപ്പടികൾ,
ഒറ്റകുതിപ്പിൽ ചാടിയിറങ്ങി,
ആർത്തലച്ച് വന്ന,
മധുരനീലി ആദ്യമായി തിരളിയത്..
അവളുടെ അണ്ഢങ്ങൾ,
തക്കാളിപഴം ഞെക്കിയ പോലെ,
‘പ്ളുക്ക്’ ന്ന് പഴുത്ത്,
അടിവയറ്റീന്ന് തുരുതുരെ ഒലിച്ചിറങ്ങി..
മൂത്തവർ അവളെ തീണ്ടാരിത്തുണി ചുറ്റിച്ചു..
മഞ്ഞിച്ച മഞ്ഞൾ,
മേത്ത് പുരണ്ടപ്പോള്‍,
ക്രമേണ അവള്‍ തണുത്ത് തുടങ്ങി..
ഒരു കോണിൽ,
അലക്കിയ നേര്യത് പുതച്ചിരുന്നപ്പോഴും,
അവൾ പതിവു തെറ്റി തണുത്തു കൊണ്ടിരുന്നു...
ഒരു ഓട്ട്പാത്രവും, ഗ്ലാസും,
നീക്കിവെയ്ക്കപ്പെട്ട്,
അവൾ അശുദ്ധായ് മാറി..
തുണി കീറികീറിയും,
ചോരവട്ടങ്ങൾ ഉലുമ്പിയും,
അവൾക്ക് കൈ വേദനിച്ചു...
സന്ദർശകർ കൊണ്ടു വന്ന
ആപ്പിൾകഷ്ണങ്ങൾ,
ഓരോന്നായി മതിലിനപ്പുറത്തേയ്ക്ക്,
വലിച്ചെറിഞ്ഞവൾ ആനന്ദം കൊണ്ടു...
ചമഞ്ഞൊരുങ്ങാൻ പാടില്ലെന്ന് പറഞ്ഞിട്ടും,
ചുമര് ചുരണ്ടിയ കുമ്മായം തേയ്ച്ച്
അവൾ മുഖം മിനുക്കി..
അപ്പോഴാണ്,
മാറാത്ത ആ കീറൻത്തണുപ്പിൽ,
ഒരപരിചിതനായ പുരുഷനൊപ്പം,
കിടക്കുന്നത് അവളോർത്ത് നോക്കിയത്..
പിന്നീട്,
എല്ലാ മാസവും മധുരനീലി കാത്തിരുന്നു...
ഒരു അണ്ഢം,
ബീജത്തെ നോക്കിയിരിക്കും പോലെ,
ആ തീണ്ടാരിതണുപ്പിനായ്...
This comment has been removed by the author.
ReplyDeleteമധുരനീലിയുടെ കാത്തിരിപ്പുകൾ... സ്ത്രൈണം! വശ്യം! കവിതയുടെ ഈ പെൺ വഴികൾ ആളുകളെ വിറളിപിടിപ്പിക്കുമോ എന്നു നോക്കാം...
ReplyDeleteനിരുപാധികസ്വാതന്ത്ര്യത്തിന്റെ ഈ തീണ്ടാരിത്തണുപ്പിലേക്ക് മധുരനീലിയെപ്പോലെ ഒരുപാട് നീലിമാർ.!
ReplyDeletebeautiful.........
ReplyDeleteഞാനീ കവിത വായിചിരിക്കവേ എന്‍റെ ഒരു സുഹൃത്ത് അവനൊരു നിരൂപണം നടത്തി, അങ്ങേര്‍ക്കു ഒരല്‍പ്പം അറിവുണ്ട് അതുകൊണ്ടാണ് ഇതെഴുതുന്നത് - ഒരുകവിത ഒരു പ്രമേയം പറഞ്ഞു വരുമ്പോള്‍ പെട്ടെന്ന് തന്നേ വേറെ ഒരു വിഷയം കൈകാര്യം ചെയ്യേണ്ടി വരുന്നത് അത്ര നല്ലതല്ല , ആഴം അളക്കാന്‍ കഴിയാതെ വരുമ്പോള്‍ നീളം അളക്കുന്നത് പോലെ - അതായത് ആദ്യമാദ്യം പരിചയ പ്പെടുത്തിയ ഒരു വിഷയം പെട്ടെന്ന് അവസാന വരികള്‍ ഒരല്‍പ്പം അകന്ന (എന്നാല്‍ ബന്ദം ഉണ്ട്) വിഷയം കൈകാര്യം ചെയ്ത രീതി വായനയുടെ ആനന്ദം അല്പം കുറച്ചു - ഇതെല്ലം അങ്ങേരുടെ അഭിപ്രായം ആണ് - ശരിയാണോ കൂട്ടുകാരേ
ReplyDeleteനല്ലൊരു വായന .....
ReplyDeleteകൊള്ളാം
ReplyDeleteതീണ്ടാരി തണുപ്പിനായുള്ള കാത്തിരിപ്പു..... "അശുദ്ധ"ജീവിതത്തിന്റെ വേറിട്ട അവതരണം.....
ReplyDeleteഅപ്പോഴാണ്,
ReplyDeleteമാറാത്ത ആ കീറൻത്തണുപ്പിൽ,
ഒരപരിചിതനായ പുരുഷനൊപ്പം,
കിടക്കുന്നത് അവളോർത്ത് നോക്കിയത്..
പിന്നീട്,
എല്ലാ മാസവും മധുരനീലി കാത്തിരുന്നു...
ഒരു അണ്ഢം,
ബീജത്തെ നോക്കിയിരിക്കും പോലെ,
ആ തീണ്ടാരിതണുപ്പിനായ്...
വളരെ നല്ല അവതരണം ആശംസകള്‍
ഒരു അത്യന്താധുനികമായ കവിത ഇവിടെ വിരിഞ്ഞിരിക്കുന്നു.ഒരു പൂമൊട്ടു വിരിഞ്ഞു പുഷ്പമാകുന്ന ചാരുതയോടെ...ഒരു കാനനം വനമാകുന്ന ഭീകരതയോടെ...ഒരു കാട്ടാർ പുഴയാകുന്ന വശ്യതയോടെ...ഒരു ശാരിയോ, ജമീലയൊ,ആവാതിരിക്കട്ടെ മധുര നീലിയുടെ ജന്മം.എന്തു കൊണ്ടു ഒരപരിചതനായ പുരുഷനൊപ്പം? പരിചിതനായവൻ മനസ്സിൽ ഇല്ലാതായോ? ഒരു ജീവശാസ്ത്ര പരമായ അഭിനിവേശം അല്ലേ ഇതെല്ലാം? പടച്ചവൻ നിർമ്മിച്ച ഒരു കൊളുത്ത്.. മനുഷ്യ മനസ്സിൽ...വംശങ്ങളുടെ നില നിൽപ്പിനായി!
Delete