മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

പത്മ ബാബു


പച്ച വരയിട്ട ബസ്സിൽ,
പിൻവരിയിലാണ്‌ ഞാനിരിക്കുന്നത്‌,
മുൻസീറ്റിലെ ചുവന്ന റിബ്ബൺതല നോക്കി..
ഒരു സ്വപ്നാടകനെ പോലെയാണ്‌,
അയാൾ എനിക്കരികിൽ വന്നിരുന്നത്..
ഒരൊറ്റ നോട്ടം,
ഒരേയൊരു നോട്ടത്തിന്റെ അനുബന്ധത്തിൽ,
അയാളുടെ പെരുവിരൽ
ഇറുകെയമർത്തി ഞാൻ ചോദിച്ചു..

“പോയകാലത്തിന്റെ
പച്ച ബസ്സിലെ പിൻവരിവിജനതയിൽ,
എന്നെ ഒറ്റയ്ക്കാക്കി പോയതല്ലേ..?
ഞാൻ തിരിച്ചറിയപ്പെടാതെ,
ചിതറി പോയവളാണ്‌...
അന്നും,
ഇന്നും,
നിങ്ങളേയും തിരക്കി,
അതേ പച്ച ബസ്സ് കയറുന്നു..”

ആദ്യമായ് കണ്ട മുഖമെന്നോണ്ണം,
അയാൾ അമ്പരെന്നെങ്കിലും,
അകറ്റപ്പെടാതെ,
എന്റെ കൈ
അയാളുടേതിൽ പറ്റിപ്പിടിച്ചു കൊണ്ടിരുന്നു..
വിദൂരത തേടുന്ന കണ്ണിൽ പിടപ്പിടപ്പ്..
എനിക്കത് കാണാം,
എന്നെ കരയിക്കുന്നത്...
എങ്കിലും ഞാൻ ചേർന്നു തന്നെയിരുന്നു..

പ്രാഞ്ചിപ്രാഞ്ചി ബസ്സ്
ഒരുവിധം കുന്നിൻപുറം
കയറുമ്പോൾ,
അയാളെയും നോക്കി ചില മിഴിയിലകൾ,
കുന്നിന്റെ മറുപുറത്തിൽ,
കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു,
ചില പച്ചനീർതുള്ളികൾക്കൊപ്പം.....

7 comments:

 1. ചില മിഴിയിലകൾ,
  കുന്നിന്റെ മറുപുറത്തിൽ,
  കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു,

  ReplyDelete
 2. ഞാൻ തിരിച്ചറിയപ്പെടാതെ,
  ചിതറി പോയവളാണ്‌...
  അന്നും,
  ഇന്നും,
  നിങ്ങളേയും തിരക്കി,
  അതേ പച്ച ബസ്സ് കയറുന്നു.....

  ReplyDelete
 3. ഹരി സുകുമാരന്‍26 December 2011 at 03:38

  പദമാ.. ഈ കവിത എന്നെ അമ്പരപ്പിച്ചു.. !!!

  ReplyDelete
 4. പോയകാലത്തിന്റെ
  പച്ച ബസ്സിലെ പിൻവരിവിജനതയിൽ,
  എന്നെ ഒറ്റയ്ക്കാക്കി പോയതല്ലേ......

  ReplyDelete
 5. നാളെ പച്ച നീര്‍ തുള്ളിയ്ക്കൊപ്പം ഈ മിഴിയിലയും കോഴിഞെക്കാം...... ബസ്സിനു മുന്നില്‍ ഇനിയും സ്റ്റോപ്പ്കള്‍ കൈ കാണിക്കാതിരിക്കില്ലല്ലോ........

  ReplyDelete
 6. ഓർമ്മകളുടെ വിഷാദ പർവ്വത്തിൽ ഒരു തിരനോട്ടം..അതിൽ നിന്നും ഒരു സ്വപ്നമെന്നോണം ഒരു സഹയാത്ര. എന്നിട്ടു എവിടേക്കു.. ഇനിയും ഒരുമിച്ചോ?കൊഴിഞ്ഞു വീണ നാളുകളുടെ ഇലകൾ വാടിക്കരിയുന്നതിനു മുൻപു ഇതാ ഒരു പച്ചിലയും കൂടി കരിയിലയാകുവാൻ കൊഴിയുന്നു.. വികാരങ്ങളെ അമ്മാനമാടുറുന്ന ഒരു നല്ല കവിത... ഭാവുകങ്ങൾ!

  ReplyDelete