
സന്തോഷിന്റെ അച്ഛന് മരിച്ചുപോയി
അടക്കത്തിന് ഞങ്ങള്‍ പോയി
കോട്ടയത്തൂന്നൊരു ക്വാളിസില്‍
ഫുള്‍ടാങ്ക് സങ്കടം നിറച്ച് വിട്ടു
മലകള്‍ക്കിടയിലെവിടെയോ
സന്തോഷിന്റെ വീട്..
വീടിന്റെ താങ്ങാണൊടിഞ്ഞുപോയതെന്നും
രോഗിയായ അമ്മയെയും
കെട്ടിക്കാറായ പെങ്ങളെയും
നോക്കേണ്ട കടമയിനി സന്തോഷിലായെന്നും
കയറ്റം വലിക്കുന്ന വാന്‍
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടു പറഞ്ഞു
വീടിനൊരു മുറി പണിയണമെന്നും
കറന്റിനപേക്ഷിക്കണമെന്നും
തൊഴിലില്ലാത്ത സന്തോഷിനൊരു ഓട്ടോയെടുക്കാന്‍
തീറാധാരം പണയം വയ്ക്കണമെന്നുമുള്ള
തീരുമാനങ്ങളാണ്
ഇന്നു കുഴിയിലേക്കെടുക്കുന്നതെന്ന്
വളവെടുത്തപ്പോളൊരു,ആയാസം
നെഞ്ചിലേക്ക് മറിഞ്ഞു
കാടിന്നിടയിലെ
ഷീറ്റിട്ടവീടിന്റെ പിന്നാമ്പുറത്തെ
ചാമ്പമരത്തില്‍ ചാരിയിരുന്നുള്ള
സന്തോഷിന്റെ ആ കരച്ചിലുണ്ടല്ലോ,
ആകെത്തകര്‍ന്നുപോയ് ഞങ്ങള്‍
എന്തൊരു ദു:ഖമുള്ള ദിവസമായിരുന്നു അത്
മലയിറങ്ങിവരുമ്പോള്‍
വേദന തീരാതെ
വണ്ടി കള്ളുഷാപ്പിലേക്ക് കരഞ്ഞിറങ്ങി
മൂന്നാമത്തെ കുപ്പിയിലെല്ലാരും
കണ്ണുതെളിഞ്ഞിറങ്ങി
കലക്കമൊഴിഞ്ഞ് കണ്ടുതുടങ്ങി
അവനവനെ.....
-മലനെരകള് കൊള്ളാം...
രസമൊള്ള തണുപ്പ് ,ഒരുത്തിയെ കിട്ടിയാരുന്നേല്..
ഇവിടുള്ളവളുമാര് ഏറ്റ ചരക്കുകളാടേ...
മൈര്, ഇങ്ങോട്ട് വരുമ്പത്തന്നെ രണ്ടെണ്ണം പൂശേണ്ടതാരുന്നു..
മീമ്പൊള്ളിച്ചതിന് നാറികള് കത്തിച്ചാര്‍ജ്ജാടാ എടുത്തേ...
ഇനിയങ്ങോട്ട് അര്‍മ്മാദിച്ച് പോയാ മതി
റഹിമേ,നീയാ പാട്ടിട്
ഏത് പാട്ട്
മോഹം കൊണ്ടാലെന്നൊള്ള ആ കൊണച്ച പാട്ട്... -
കണ്ട ഷാപ്പിലൊക്കെയിറങ്ങി
വെള്ളച്ചാട്ടത്തില്‍ കുളിച്ചു
വഴിയരികില്‍ വണ്ടി കാത്തുനില്ക്കുന്ന
പെണ്ണുങ്ങളെ നോക്കി അശ്ലീലം പറഞ്ഞുചിരിച്ചു
പരസ്പരമാക്കിയും തമാശിച്ചും
ചിരിച്ചുചിരിച്ചു മറിഞ്ഞു
എന്തൊരു സന്തോഷമുള്ള ദിവസമായിരുന്നു അത്
സന്തോഷിന്റെ അച്ഛാ
സന്തോഷത്തിന്റെ അച്ഛാ...
വല്ലാത്ത സന്തോഷം .....................
ReplyDeleteകാമ്പുള്ള വരികള്‍..
ReplyDeleteസത്യമായും തൊണ്ടയിലൊരു വിങ്ങൽ... ഇതിനു സമാനമായ അനുഭവങ്ങൾ ഉള്ളത് കൊണ്ട് തന്നെ.....ഇഷ്ടമായി... ശക്തമായ ഭാഷ!
ReplyDeletesathyam..nagnamaakkiya sathyam..
ReplyDeleteurakkamunarnnnu idakkikkide ingane oro yathra aayikkoode, raveee mashe
ReplyDeleteദു:ഖത്തിന്റെയും സന്തോഷത്തിന്റെയും നാനാർത്ഥങ്ങൾ ഒരു മരണത്തിന്റെ സുവിശേഷത്തിലൂടെ പകർത്തിയെഴുതി.! ഒപ്പം ദേശത്തെയും എഴുതി..
ReplyDeleteവീണ്ടും വായിച്ച് സങ്കടപ്പെടുന്നു... നാമൊക്കെയായിരുന്നില്ലേ ജീപ്പിൽ കേറിയത്....
ReplyDelete"മലയിറങ്ങിവരുമ്പോള്‍
വേദന തീരാതെ
വണ്ടി കള്ളുഷാപ്പിലേക്ക് കരഞ്ഞിറങ്ങി
മൂന്നാമത്തെ കുപ്പിയിലെല്ലാരും
കണ്ണുതെളിഞ്ഞിറങ്ങി
കലക്കമൊഴിഞ്ഞ് കണ്ടുതുടങ്ങി
അവനവനെ....."
നന്നായി രവികുമാര്‍..
ReplyDeleteപ്രിയ രവികുമാര്‍ സര് ...
ReplyDeleteകവിതയിലും
(ജീവിതത്തിലും )
കള്ളം ചേര്ക്കാനറിയാത്ത
മനസ്സിന് അഭിനന്ദനങ്ങള്‍ .
രാഗേഷ് സാറിന്റെ വാക്കുകള്‍
കടമെടുക്കുന്നു
" പന്ന %&*#%%###### മോന്
അവനെ സമ്മതിക്കണം "
ഈ കവിത ഞാനിന്നലെ സ്വപ്നം കണ്ടു .............. അടിപൊളി ....................
ReplyDeletesathyam....
ReplyDeleteGood one!!!
ReplyDeleteആണെഴുത്ത്......
ReplyDeleteകിടിലന്‍.. .....
ReplyDeletereality.........
ReplyDeleteനല്ല ഒരു വായന കൂടി.....
ReplyDeleteഇവി്ടെ വായിച്ച ഏറ്റവും നല്ല കവിത. വാക്കുകള്‍ കൊണ്ടുള്ള മറിച്ചിടല്‍ അനുഭവിച്ചു, വീണ്ടും വീണ്ടും. പുതുവര്‍ഷം ഏവര്‍ക്കും നേരുന്നു.
ReplyDeleteകണ്ടുതുടങ്ങി
ReplyDeleteഅവനവനെ....."
... എന്തു കൊണ്ട് 2012- ലെ ആദ്യകവിതയായി ഞാനിതു വായിച്ചില്ല.. ഇയാള്‍ക്ക് ബ്ളോഗുണ്ടോ?.. വേറെ കവിതകളുണ്ടോ ?? ഇങ്ങനെയൊരു കവിയെ ആദ്യമായി കാണുകയാണ്.. (എന്റെ പിഴ.. എന്റെ പിഴ).. വിഷ്ണുവിനു നന്ദി...
ReplyDeleteഇഷ്ടപ്പെട്ടു..
ReplyDeleteവ്യത്യസ്ഥനാം ഒരു കവി..ഒരു വായന..
ReplyDeletean open eyed poet!
ReplyDelete