മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

ജയന്‍ എടക്കാട്
കുന്ദംകുളത്തുനിന്ന്
ചിറളയം സ്വരൂപത്തേക്ക് നടന്നുപോകുംപോള്‍
തെരുവിലേക്കു വാതില്‍ തുറക്കുന്ന
വീടുകള്‍കാണാം
അവള്‍പോലെ
വെളിച്ചത്തിലേക്കു തുറക്കുന്ന വാതിലുകള്‍.

മുരിങ്ങാകായ മുറിക്കാനറിയില്ലാ എന്നു
പറയാന്‍ പോലും
നാണമില്ലായിരുന്നു അവള്‍ക്ക്
അത്രക്കു സ്വാഭാവികമായിരുന്നു അവള്‍
പാറ പൊടിഞ്ഞു മണ്ണുണ്ടാകുന്നതുപോലെ.

മുരിങ്ങാകായ പോലെ മെലിഞ്ഞിരുന്നവള്‍
അസ്ഥിക്കൂടം തന്നെ
ഒരു പെണ്‍കുട്ടി ഇത്രക്കു മെലിയുമൊ?
വിവാഹാലോചനകള്‍മുടങ്ങുന്നതി നാല്‍
തടികൂടൂവാനുള്ള് മരുന്നു കഴിക്ക്ന്നുവെന്നു പറഞ്ഞു
സാമ്പാറിനു കഷ്ണം അരിയുകയാണെന്നു വിശേഷവും പറഞ്ഞൂ.

ഒരു ഏപ്രില്‍മേട ഉച്ചക്ക്
മധ്യവേനല്‍ പരീക്ഷ കഴിഞ്ഞപ്പോള്‍
അവളെന്റെ അസ്ഥിയില്‍ പിടിച്ചിരുന്നു
വിഷമ വ്ുത്തത്തില്‍ ഒരു വിഷുവം.

മേടരാശിമാറിയോ എന്തോ?
എന്നോ എങ്ങിനേയോ
എന്റെ അസ്ഥിയൊക്കെ പൊടിഞ്ഞ്
മണ്ണായി
മണ്ണില്‍ മരവും
മരത്തില്‍ പൂക്കളും
മരത്തിനു കയറാന്‍ വിണ്ണുമുണ്ടായി.

ഉമ്മറവാതിലില്‍ തൂക്കിയിട്ട;
കസവുവാഴപ്പോള കൊണ്ട്
ഒരു മെലിഞ്ഞ മഞ്ഞക്കണിക്കൊന്ന പൂങ്കുലയെയും
തടിച്ച കണിവെള്ളരിയേയും ചേര്‍ത്തു കെട്ടിയതിന്മേല്‍
തലയിടിച്ചപ്പോള്‍
ഓര്‍ത്തു വീണ്ടുംനിന്നെ
നീ തടിച്ചുവോ? .

5 comments:

 1. അത്രക്കു സ്വാഭാവികമായിരുന്നു അവള്‍
  പാറ പൊടിഞ്ഞു മണ്ണുണ്ടാകുന്നതുപോലെ....
  -ജയൻ പ്രകൃതിയെക്കൊണ്ട് ഇങ്ങനെ കവിത ഉണ്ടാക്കുന്നതു കാണുമ്പോൾ അതിശയം തോന്നുന്നു!

  ReplyDelete
 2. വിഷമ വ്ുത്തത്തില്‍ ഒരു വിഷുവം....
  നല്ല രചന ...

  ReplyDelete
 3. ...."അത്രയ്ക്കും സ്വാഭാവികമായ കവിത" യുടെ കവി ജയന്‍ എടക്കാടിന് ആശംസകള്‍....

  ReplyDelete