മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

വി.ബി. ഷൈജു















കൃഷ്ണവേണി വയസ്സ് അറിയിച്ചതിനു
വേണ്ടപ്പെട്ടവര്‍ കെട്ടി പൊതിഞ്ഞു കൊണ്ടുവന്ന
പലഹാരങ്ങള്‍ മുഴുവനും
തിന്നു തീര്‍ത്തത് ഞങ്ങളാണ്

നൂറു വട്ടം വയസ്സ് അറിയിക്കണേ എന്ന്
അവളോട്‌ സ്വകാര്യം പറഞ്ഞത് ഉണ്ണി ആങ്ങള ആണെങ്കിലും
അവള്‍ എന്നെ നോക്കിയാണ് ചിരിച്ചത്

എനിയ്ക്കിതൊന്നും രുചിയ്ക്കുന്നില്ലെന്നു
പെണ്ണ് അച്ചപ്പത്തിന്റെ ഒരു മോതിരം ഊരി വിരലില്‍ ഇട്ടു
അനങ്ങാതെ നിന്നു

സ്കൂളില്‍ പോവുംബം കണ്ണാടി അലമാരകളിലോട്ടു
തുപ്പലോട്ടിയ അവള്‍

അരി മുറുക്കുകള്‍ കറ മുറെ തിന്നുന്ന ഞങ്ങളെ
കൊതിയന്‍ മാരാക്കി കൈ വെള്ളയില്‍ ഉറുമ്പ്‌ ഇഴയുന്ന പോലെ
കൂടെക്കൂടെ കോരി പെരുത്തു
കൂടെക്കൂടെ നാണി ച്ചു
കൂടെക്കൂടെ ചിരിച്ചു

പിന്നെ പിന്നെ വളയിലോ മാലയിലോ നോക്കി
ജനാലയ്ക്കോ കതകിനോ മറവിലായി
മുഖം തരാതെ കടന്നു

പട്ടുടുപ്പിനുള്ളില്‍ നെയ്യപ്പം പാത്തു വച്ച്
എന്‍റെ മുറ്റത്തൂടെ സ്കൂളിലേക്ക് പോവാന്‍ വന്നതോ
ഒത്തിരി ദിവസം കഴിഞ്ഞു

ശീമ കൊന്നയുടെ ഇല ഊരി റോഡില്‍ വിതറാനും
പാഞ്ഞു പോകുന്ന വണ്ടികള്‍ അതെല്ലാം പറത്തി
മൊതലാളി മൂപ്പീന്നിന്റെ മാട കടയിലേക്ക് കേറ്റുമ്പം
കൈ അടിച്ചു തുളളാനും അവളെ കിട്ടാതായി

കൂടെ നടക്കുന്നതിനും നുള്ളുന്നതിനും
കുറ്റം പറഞ്ഞും പരിഭവിച്ചും
അവള് തന്നെ ആണ്
അവളെ പെണ്ണും എന്നെ ആണുമാക്കിയത്

വൈക്കോല്‍ കൂനയില്‍ മറിഞ്ഞു കളിച്ചതിനു
അവള്‍ക്കു
എവിടൊക്കെ ചൊറിഞ്ഞോ അവിടൊക്കെ തൊട്ടിട്ടുണ്ട്
അതിനൊക്കെ നാണം കേറി വരുന്നത്
ഞങ്ങള്‍ പലഹാരങ്ങള്‍ തിന്നു തൂറിയപ്പോള്‍ ആണെന്ന് മാത്രം

കയറ്റം കേറി വരുന്ന പാണ്ടി ലോറിയ്ക്ക് കൈ കാണിച്ചു
കുത്തിറക്കം എങ്ങാണ്ടോ കേറ്റി വിട്ടു
ഒരു കുന്നു മുടിയും ഒരു കെട്ടു ബീഡിയും
മഞ്ഞിച്ച കണ്ണുകളുമായി
നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഞാനിങ്ങു തിരിച്ചു പോന്നു
ആണും പെണ്ണുമല്ലാതെ

എന്‍റെ മേത്തെല്ലാം പൊക പെയ്തു
ഒരു ജീപ്പ് പലഹാരങ്ങളു മായി മലകേറി പ്പോയി
പുഴകടന്ന് പോയി
മിഴി കടന്നു പോയി

7 comments:

  1. ഈ കവിതയ്ക്ക് ഉമ്മ

    ReplyDelete
  2. Tharathe poya oru jeepp palaharangal....AAA amarthi parachil Beshayittundu!!! You know the trick man!!!

    ReplyDelete
  3. കൂടെ നടക്കുന്നതിനും നുള്ളുന്നതിനും
    കുറ്റം പറഞ്ഞും പരിഭവിച്ചും
    അവള് തന്നെ ആണ്
    അവളെ പെണ്ണും എന്നെ ആണുമാക്കിയത്

    നന്നായിട്ടുണ്ട്!

    ReplyDelete
  4. “നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഞാനിങ്ങു തിരിച്ചുപോന്നു ആണും പെണ്ണുമല്ലാതെ..!”

    ഒരു മധുരകാലത്തിന്റെ ഓർമ്മയിലലഞ്ഞ് ഞാനും ഒരു കവിയായതുപോലെ.!

    ReplyDelete
  5. കൂടെ നടക്കുന്നതിനും നുള്ളുന്നതിനും
    കുറ്റം പറഞ്ഞും പരിഭവിച്ചും
    അവള് തന്നെ ആണ്
    അവളെ പെണ്ണും എന്നെ ആണുമാക്കിയത്.....

    athelle.....

    nalla kavitha

    ReplyDelete
  6. ആവർത്തിക്കപ്പെടുന്ന വിഷയമെങ്കിലും, സുഖമുള്ള വായന...


    .........നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഞാനിങ്ങു തിരിച്ചുപോന്നു ആണും പെണ്ണുമല്ലാതെ..!

    ...........വൈക്കോല്‍ കൂനയില്‍ മറിഞ്ഞു കളിച്ചതിനു
    അവള്‍ക്കു
    എവിടൊക്കെ ചൊറിഞ്ഞോ അവിടൊക്കെ തൊട്ടിട്ടുണ്ട്
    അതിനൊക്കെ നാണം കേറി വരുന്നത്
    ഞങ്ങള്‍ പലഹാരങ്ങള്‍ തിന്നു തൂറിയപ്പോള്‍ ആണെന്ന് മാത്രം


    :)

    ReplyDelete