മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

എം. ആര്‍ വിബിന്‍
 
ഐറണിയെന്ന്‌
ഒറ്റവാക്കില്‍
പറയാനാകില്ലിതിനെ .

അവളുടെ ആദ്യ രാത്രി.
11 മണി .
മണിയറ.

അതേ രാത്രി.
അതേ സമയം.
തങ്കമണി റോഡ്‌ .

വെളുത്ത വിരിപ്പില്‍
അവളുടെ O+ve.
കറുത്ത റോഡില്‍
എന്റെ B+ve.

അവളുടെതിനെ
ആക്സിഡന്റ്‌
എന്ന് വിളിക്കാനാകുമോ?
എന്റേത്
അത് തന്നെയാണ്.

അവള്‍ക്
തുന്നലുകള്‍ വേണ്ടാത്ത
മുറിവ്.
അതിലൂടെ
ഇനി വസന്തം വരും.
എനിക്കഞ്ചു തുന്നലിന്റെ
മുറിവ്.
ഇതിലൂടെ
ബില്ലും കടവും വരും.

കൊതുകില്ലാതിരുന്നിട്ടും
വലയിട്ട ബെഡ്ഡില്‍
അവര്‍ ബോംബെ സിനിമയിലെ
പാട്ട് സീനായി
ഹമ്മ... ഹമ്മ..!!
കൊതുകുണ്ടായിരുന്നിട്ടും
വലയില്ലാത്ത
ജനറല്‍ വാര്‍ഡില്‍
എനിക്കരികിലെ കട്ടിലിലൊരുവന്‍
അമ്മേ... അമ്മേ ...!!

അവള്‍ ഇപ്പോഴേ
മുഴുവനായും
ചാര്‍ജ് ആയിട്ടുണ്ടാകും.
എനിക്ക്
നാളെ
ഡിസ് ചാര്‍ജ് ആകണം.

9 comments:

 1. വിബിനേ ഈ കവിത ഞാന്‍ യ ര ല വ യില്‍ കണ്ടിരുന്നു അതിലെ ഏറ്റവും കിടിലം കവിതയായ്‌ തോന്നിയതും ഇത് തന്നെ ഹാവൂ ..........

  ReplyDelete
 2. ഈ കവിത എഫ് ബീയിൽ കണ്ടു, കമന്റ് അടിക്കാൻ തുടങ്ങിയപ്പോൾ അതിൽ വൈറൽ ബാധ!!! ഹാ കഷ്ടമെ എന്നു വിചാരിച്ച് ഇരുന്നപ്പോ ഇവിടെം കണ്ടു... ഇഷ്ടായി... ദേവദാസിനു മരണമില്ല...ജീവിക്കുന്നൂ നമ്മളിലൂടെയെന്നല്ലേ??? നന്ദി!!!

  ReplyDelete
 3. വിബിൻ സാരമില്ല...അവൾക്ക് കുറച്ചു കഴിയുമ്പോൾ മനസിലാകും അതും വല്ലാത്തൊരാക്സിഡന്റായിരുന്നെന്ന്! (കവിത ഹമ്മ ഹമ്മയെന്ന് ചാർജ്ജായി ട്ടോ)

  ReplyDelete
 4. love this..daa :) :) Anilan paranjathu correct !! :)

  ReplyDelete
 5. നീ എഴുതിയതില്‍ ഇഷ്ടം തോന്നിയത്..

  ReplyDelete
 6. കൊള്ളാം ..ഈ വായന ഇഷ്ട്ടായി

  ReplyDelete