
മൃഗശാലയുടെ മതില്‍
ചാടുമ്പോള്‍
അനേകം വായ്‌തലകളുള്ള
ആയുധമായ് ഞാന്‍.
തളയ്ക്കപെട്ട
ജീവികള്‍ക്കുള്ളില്‍
എന്‍റെ സൈന്യം
ഒളിച്ചിരിക്കുന്നു.
താഴിനുള്ളില്‍
പ്രാണവായുവിനെ
ഊതിനിറച്ച്
വിലങ്ങുകള്‍
പൊട്ടിക്കുന്ന
രഹസ്യമറിയാം.
മൃഗനയനങ്ങള്‍
തീകൂട്ടുന്ന ഒച്ചയില്‍
നഗരം പതറുന്നു.
വിജനമായ
വഴികളില്‍
മണങ്ങള്‍
പുറപ്പെടുവിച്ച്
പോകുമ്പോള്‍
ഉറക്കം നഷ്ടപ്പെട്ടവര്‍
ബഹുനിലക്കെട്ടിടങ്ങളില്‍ നിന്ന്
താഴേക്ക് ആയമെടുക്കുന്നു.
പൊഴിഞ്ഞു വീഴുന്ന
മനുഷ്യരെ അവഗണിച്ച്
നഗരപ്രാന്തത്തിലെ
വനാന്തരത്തില്‍
ലയിക്കുന്നൂ
കുളമ്പടികള്‍
ഗര്ജനങ്ങള്‍
ചിറകുകള്‍
മുരടനക്കങ്ങള്‍
ചീറ്റലുകള്‍
കോട്ടുവായ.
അതിഗൂധമായ
മണങ്ങളില്‍
മുങ്ങിത്താഴ്ന്നു
മയക്കതിലകപ്പെടുമ്പോള്‍
അവയവങ്ങലോരോന്നും
അടര്ന്നിളകി
അവരവരുടെ
മാളങ്ങളിലേക്ക് പോകുന്നു.
ഞാന്‍ മണമാകുന്നു.
എല്ലാ മൃഗങ്ങളെയും പോലെ
എന്‍റെ മണവും
ഉച്ചത്തില്‍ ഓരിയിടുന്നു.
മണങ്ങള്‍ ഇണചേരുന്ന
കാടാണ് എന്‍റെ ശരീരം.
തളയ്ക്കപെട്ട
ജീവികള്‍ക്കുള്ളില്‍
എന്‍റെ സൈന്യം
ഒളിച്ചിരിക്കുന്നു.
മണമില്ലെങ്കിൽ കൊണമില്ല.
ReplyDeleteമണമാണ് ആഘോഷത്തിന്റെ പരിമാണം.
ഇഷ്ടായെ.
ഞാന്‍ മണമാകുന്നു.
ReplyDeleteഎല്ലാ മൃഗങ്ങളെയും പോലെ
എന്‍റെ മണവും
ഉച്ചത്തില്‍ ഓരിയിടുന്നു
"മണങ്ങള്‍ ഇണചേരുന്ന കാടാണ് എന്‍റെ ശരീരം."
ReplyDeleteപുതിയ മണങ്ങൾക്കായി കാത്തിരിക്കുന്നു.!
nerathe vaayichanubhavicha manam...:)
ReplyDeleteeppozhum ormayil manakkunnundu..
ഞാന്‍ മണമാകുന്നു.
ReplyDeleteഎല്ലാ മൃഗങ്ങളെയും പോലെ
എന്‍റെ മണവും
ഉച്ചത്തില്‍ ഓരിയിടുന്നു.
മണങ്ങള്‍ ഇണചേരുന്ന
കാടാണ് എന്‍റെ ശരീരം!
-സുന്ദരം
നാസികാഗ്രിത വനങ്ങള്‍ !
ReplyDeleteഞാന്‍ മണമാകുന്നു.
ReplyDeleteഎല്ലാ മൃഗങ്ങളെയും പോലെ
എന്‍റെ മണവും
ഉച്ചത്തില്‍ ഓരിയിടുന്നു.
മണങ്ങള്‍ ഇണചേരുന്ന
കാടാണ് എന്‍റെ ശരീരം.
തളയ്ക്കപെട്ട
ജീവികള്‍ക്കുള്ളില്‍
എന്‍റെ സൈന്യം
ഒളിച്ചിരിക്കുന്നു..
GREAT !!!!!!!:)
തളയ്ക്കപെട്ട
ReplyDeleteജീവികള്‍ക്കുള്ളില്‍
എന്‍റെ സൈന്യം
ഒളിച്ചിരിക്കുന്നു
Nalla Kavitha
മണങ്ങള്‍ ഇണചേരുന്ന
ReplyDeleteകാടാണ് എന്‍റെ ശരീരം....
kollam vishnu..
ReplyDeleteനല്ല കവിത
ReplyDeleteഞാന്‍ മണമാകുന്നു.
ReplyDeleteഎല്ലാ മൃഗങ്ങളെയും പോലെ
എന്‍റെ മണവും
ഉച്ചത്തില്‍ ഓരിയിടുന്നു.
മണങ്ങള്‍ ഇണചേരുന്ന
കാടാണ് എന്‍റെ ശരീരം.
തളയ്ക്കപെട്ട
ജീവികള്‍ക്കുള്ളില്‍
എന്‍റെ സൈന്യം
ഒളിച്ചിരിക്കുന്നു.
നന്നായിട്ടുണ്ട്
കവിത നന്നായിട്ടുണ്ട്
ReplyDelete