മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

ആമുഖം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്റെര്‍നെറ്റില്‍ കവിതയെഴുത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ആലോചിച്ചു നോക്കുക.ബ്ലോഗുകളില്‍ വളരെ സജീവമായി എഴുതിയിരുന്ന എഴുത്തുകാര്‍ ഏതാണ്ട് എഴുത്ത് നിര്‍ത്തിയ അവസ്ഥയിലാണ്.ഗൌരവസ്വഭാവമുള്ള സാഹിത്യബ്ലോഗുകള്‍ ആളനക്കമില്ലാത്തവയായി മാറി.ഫേസ്‌ബുക്ക് സജീവമാവുകയും പ്രിന്റില്‍ എഴുതിയിരുന്ന കവികളും നിരൂപകരും കൂട്ടത്തോടെ ഇന്റെര്‍നെറ്റില്‍ എത്തിച്ചേരുകയും ചെയ്തു.എങ്കിലും അവര്‍ സര്‍ഗ്ഗാത്മക മേഖലയില്‍ ഇവിടെ കാര്യമായ സംഭാവനയൊന്നും ചെയ്തില്ല.ഇടയ്ക്കിടെയുള്ള കാടടച്ചുള്ള വെടിപൊട്ടിക്കലുകള്‍ മാത്രം കേട്ടു.
ചെറുപ്പക്കാര്‍ വലിയ ആവേശത്തോടെ ഫേസ്‌ബുക്കിലേക്ക് കയറിവന്നു.അവര്‍ മാതൃഭാഷയില്‍ ഭയപ്പാടുകളില്ലാതെ എഴുതി.എക്കാലത്തും ചവറുകള്‍ ഉണ്ടായിരുന്നു.നല്ല രചനകള്‍ കാലം അവശേഷിപ്പിക്കും.അതുകൊണ്ടാണ് തിരിഞ്ഞുനോക്കുമ്പോള്‍ മലയാളകവിതാചരിത്രത്തിലും ചില കവികളും കവിതകളും മായാതെ കിടക്കുന്നത്.ഈ വലസാഹിത്യത്തിലും ഒരുപാട് ചവറുകള്‍ ഉണ്ടായി.പ്രതിഭയുടെ മിന്നല്‍‌വെളിച്ചങ്ങളും കണ്ടു.എത്രപേര്‍ കണ്ടെന്ന് അറിയില്ല.ഒരു രസത്തിന്
അവയില്‍ ചിലത് ഇവിടെകൂട്ടിവെക്കുന്നു.കവിതയൊന്നും നശിച്ചുപോകില്ലെന്ന സാക്ഷ്യത്തിന് ഇതു മതിയാവും.

ഇവിടെ സമാഹരിച്ച കവിതകളില്‍ എം.ആര്‍ വിഷ്ണുപ്രസാദിന്റെ കവിതയൊഴികെയുള്ളതെല്ലാം(എം.ആര്‍ വിഷ്ണുപ്രസാദിന്റെ ആണിറച്ചി എന്ന കവിത ഈ സമാഹരത്തില്‍ ഉള്‍പ്പെടേണ്ടതായിരുന്നു)
എന്റെ ഒരു രുചിക്ക് തെരഞ്ഞെടുത്തതാണ്.ജയന്‍ എടക്കാടിന്റെയും വിബിന്റെയും  കവിതകള്‍ ഒരു വര്‍ഷത്തിലേറേ പഴയതാണെങ്കിലും അവയ്ക്ക് പ്രസക്തിയുണ്ടെന്ന് തോന്നിയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്.


സസ്നേഹം
വിഷ്ണുപ്രസാദ്


19 comments:

  1. മാഷ്ക്ക് നന്ദി .........................

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വിഷ്ണൂ ...കവിതയുടെ പുതിയേടങ്ങൾ തെരയുന്ന നിന്റെ കഷണ്ടിയിൽ ഒരു തൂവൽ കൂടി (ബോറായോ;ആയാലും വേണ്ടില്ല)അസ്സലായി.

    ReplyDelete
  4. സമാഹരിച്ച് ചില കവിതകൾ കാട്ടി തന്നതിനും അല്പം ഇടം തന്നതിനും നന്ദിയില്ല, വെറും സ്നേഹം മാത്രം

    ReplyDelete
  5. പുതു കവിതയെ തൊട്ടറിയുന്നു; യൗവ്വനത്തിന്റെ ചൂടും ചൂരും എല്ലാ കവിതകളിലും ഇല്ലെങ്കിലും. നല്ല സമാഹാരം.

    ReplyDelete
  6. അന്തരീക്ഷമലിനീകരണം രൂക്ഷമായ കാലഘട്ടത്തിൽ പുതിയ ഗന്ധങ്ങളെ പരിചയപ്പെടുത്തൽ ഒരത്യാവശ്യമായിരിക്കുന്നു.! വിഷ്ണുമാഷിന്റെ ദൌത്യം ഒരു തുടർച്ച ആവശ്യപ്പെടുന്നു..

    ReplyDelete
  7. മാഷേ, settings-ൽ പോയി ‘word verification’ disable ചെയ്താൽ കമന്റിടുന്നവർക്ക് സൌകര്യമാകും.! അത് അനാവശ്യമല്ലേ.?

    ReplyDelete
  8. നല്ല സംരംഭം.
    എം.കെ.ഹരികുമാർ

    http://www.malayalasameeksha.com/

    ReplyDelete
  9. ഹരി സുകുമാരന്‍26 December 2011 at 03:36

    ലിങ്കിനു നന്ദി വിഷ്ണൂ.. ഒരുപാട് നല്ല കവിതകള്‍ കാണുവാന്‍ കഴിഞ്ഞു.. നന്ദി..

    ReplyDelete
  10. Nannayi mashe...nalla kure kavithakal orumichu vayikkan kazhinju...nandi....:)

    ReplyDelete
  11. നല്ലകാര്യങ്ങള്‍ക്ക് നന്മകള്‍....

    ReplyDelete
  12. Nalla kavithakal vaayikkan avasaramorukkiyathinu nandi mashe

    ReplyDelete
  13. ആശംസകള്‍
    എം എന്‍ പ്രസന്ന കുമാര്‍

    ReplyDelete