മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

അരുണ്‍ പ്രസാദ്

അത്രമേലാകില്ലയിനി
അടക്കിപ്പിടിക്കുവാനെന്നാകുമ്പോൾ
വലിഞ്ഞുമുറുകിയ
ഞരമ്പുകളിലൊന്നിനെ
മുറിച്ച്
പതുക്കെ
ആ/ശ്വസിക്കുന്നപോൽ
അനായാസമായി
അഴിച്ച് വിടുന്നു
നമ്മളെ
നാം.

വിഷാദമൂകതേ/വിജനതേയെന്നു
ഞാൻ വിളിക്കുന്ന
വീട്ടിൽ
എന്നെക്കൂടാതെ
താമസിക്കുന്ന
ശരീരം
നഷ്ട്ടപ്പെട്ട
ആത്മാക്കളേ,
എനിക്ക്
എനിക്കുമാത്രം
കാണാം
നിങ്ങൾ
തുള്ളിക്കളിക്കുന്നത്,
ജനലഴികൾ
തുറക്കുമ്പോൾ
ചുടുകാറ്റിനെ
ഊതിപ്പറത്തുന്നത്,
അലമാരയുടെ
നേരെ
വഴിയിട്ട
എറുമ്പുകളെ
തെറ്റിച്ച് വിടുന്നത്..

പക്ഷെ
ഇതെന്റെ വീടാണു.

1989 മുതൽ

മലർന്നും
കമിഴ്ന്നും
വായിൽനിന്നും
തുപ്പൽ
ഇറ്റിച്ചും
ഇഴഞ്ഞും,
മൂത്രമൊഴിച്ചും
വാതിലുകൾക്കിടയിൽ
വിരലുകൾ
ചതച്ചും,
ഉരുണ്ടുപിരണ്ടും
നാണം കുണുങ്ങിയും
തണുത്ത് വിറച്ചും.

വീടായതാണു.


സംശയമുണ്ടെങ്കിൽ
മരയലമാരയുടെ
മൂന്നാമത്തെകള്ളിയിലെ
മരക്കഷ്ണം
ഇളക്കിനോക്ക്
കാണാം
എന്റേയും
അനിയത്തിയുടേയും
പേരു
ആണികൊണ്ട്
കോറി വച്ചിരിക്കുന്നത്.

നോക്ക്
അമ്മയുടെ
കൈകളിലെ കരി
അച്ഛന്റെ
എത്ര
കുപ്പായങ്ങളിലെന്ന്.

ശരീരമില്ലാത്ത
അപരിചിതരേ,
എത്രയൊക്കെശ്രമിച്ചാലും
എന്റെ ലോകത്തിലേക്ക്
നിങ്ങൾക്ക് പ്രവേശനമില്ല.
മറ്റാർക്കും വിട്ടുകൊടുക്കുകയുമില്ല.

വിഷാദമൂകതേ/വിജനതേ യെന്ന്
ഞാൻ വിളിക്കുന്ന
വീട്
എന്റേതാണു.
1999 കളിൽ
ഞാൻ മരിച്ച് പോയതാണെങ്കിലും
2011 കളിൽ നിങ്ങൾ
ഇതു
വാങ്ങിയെങ്കിലും.

9 comments:

 1. എന്താ മാഷേ.. നിങ്ങള്ക്ക് അരുണിന്റെ വിഷാദമേ കിട്ടിയൊള്ളൂ?? അവന്റെ വണ്‍ നൈറ്റ് സ്റ്റാന്‍റ് ഇതിലും എത്രയോ മികച്ചതായിരുന്നു.. :(

  ReplyDelete
 2. പാവം മനുഷ്യരും.... കുറെ വീടുകളും...പിന്നെ ഉടലുകളും!!!!

  ReplyDelete
 3. വീട് വെറും കല്ലും മണ്ണും സിമന്റും മാത്രമല്ല; അത് വികാരത്തിന്റെ, വിഷാദത്തിന്റെ ഒരു കൂട്..!!

  ReplyDelete
 4. വിഷാദമൂകതേ/വിജനതേ യെന്ന്
  ഞാൻ വിളിക്കുന്ന
  വീട്
  എന്റേതാണു.....

  ReplyDelete
 5. ശരീരമില്ലാത്ത
  അപരിചിതരേ,

  ReplyDelete
 6. വല്ലാത്തൊരൊഴുക്ക്..

  ReplyDelete