മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

സുബല്‍ കെ.ആര്‍


1. :-O
ഒരമേരിക്കക്കാരിയും
ഒരു കോട്ടയത്തുകാരനും
ഒരുപോലെ, ഒരേ സമയം
അപ്പിയിടാന്‍ മുട്ടി ,
അരയ്ക്കു താഴേക്ക്‌ നഗ്നരാകുന്ന
ഒരു നിമിഷം , ഒരൊറ്റ നിമിഷം,
അവരുടെ അടി വസ്ത്രങ്ങള്‍ അവരെ മറന്ന്,
അവരുടെ ജനനേന്ദ്രിയങ്ങളെ മറന്ന്,
ആകാശത്തേക്ക് പറന്ന് പറന്ന് പോകുന്നു..
അത്ഭുതമെന്ന്‌ പറയെട്ടെ..,
ആ നിമിഷം , ലോകത്തുള്ള
എല്ലാ മനുഷ്യരുടേയും അടി വസ്ത്രങ്ങള്‍
അവയെ അനുകരിച്ച്..,
അവയുടെ തോന്ന്യാസത്തെ ഉമ്മ വച്ച്..,
ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് ,
പാറിക്കളികുന്ന ഒരു പറ്റം
കൊടികളായി മാറുന്നു.

2 . :-)
അവരുടെ ആകാശം നിറഞ്ഞ്
അവരുടെ അടി വസ്ത്രങ്ങള്‍..
ചുവപ്പ്, കറുപ്പ്, മഞ്ഞ, തവിട്ട്‌, പിങ്ക്,
ഓറഞ്ച് , മജന്ത , പച്ച ..
അങ്ങനെ നിറങ്ങളുടെ..
പട്ടിണി കിടക്കുന്നവന്‍റെ..,
കഴിച്ചു കഴിച്ചു മടുക്കുന്നവന്‍റെ ..
ഗള്‍ഫില്‍ ജീവിക്കുന്നവന്‍റെ..,
എന്നും ഭാര്യയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നവന്‍റെ.
പ്രേമിക്കുന്നവന്‍റെ..,
പ്രേമിക്കാത്തവന്‍റെ..
.................................
.................................
അവരുടെ ആകാശം,
അവരുടെ അടിവസ്ത്രങ്ങള്‍.

3. !
ഒരിക്കലും അടി വസ്ത്രങ്ങള്‍ ഇല്ലാഞ്ഞവര്‍ക്ക്
അവയെക്കുറിച്ചുളള ഓര്‍മ്മകള്‍ പോലും
ആ നിമിഷത്തില്‍
ആകാശത്ത് ,
പാറുന്ന പലതരം നിറങ്ങളായി
മാറിയിരിക്കണം ..

4 . ;-)
പെട്ടെന്ന് , വളരെ പെട്ടെന്ന്
'ഒരു നിമിഷം' പെയ്തു പോയതിന്‍റെ
ആകാശകാറ്റില്‍ ,
അടിവസ്ത്രങ്ങള്‍ക്ക് അവരുടെ
ഉടമസ്ഥരെ ഓര്‍മ വരും ,
അനാഥ മാക്കിയ സ്വന്തം ജനനേന്ദ്രിയങ്ങളെ ഓര്‍മ വരും..
അടുത്ത നിമിഷം, തൊട്ടടുത്ത നിമിഷം,
അടുത്ത ടിക് ശബ്ദം ഉണരും മുന്‍പ്,
അവരൊന്നിച്ച് ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങി.,
ഉടലുകളിലൂടെ ഊയലാടി .,
അവരവരുടെ മയിലാടുംകുന്നുകളോട്
പറ്റിച്ചേര്‍ന്നിരിക്കും..

5 . :-(
പക്ഷെ മയിലാടുംകുന്നുകളോ..
?
കഴിഞ്ഞു പോയ ആ നിറഞ്ഞ സ്വാതന്ത്രത്തിന്‍റെ
കാറ്റുവെളിച്ചത്തില്‍..,
ഒരുത്തനും ചോദിക്കാനില്ലാഞ്ഞതിന്‍റെ
ആത്മഹര്‍ഷത്തില്‍..,
ആ അസാധാരണ നിമിഷമോര്‍ത്ത്
നനഞ്ഞ്‌ നനഞ്ഞ്‌..,
എന്നുമെന്നും
പുളകം കൊണ്ടുകൊണ്ടുമിരിക്കും..
അവരുടെ മാത്രം ഭാഷയില്‍..
അവരുടെ മാത്രം ഒച്ചയില്‍..

5 comments:

 1. സ്വാതന്ത്ര്യം എന്തുകൊണ്ടാണ് എന്നും പുനർനിർവചിക്കപ്പെടുന്നത്? മനോഹരമായ രചന!!!

  ReplyDelete
 2. ഒരുത്തനും ചോദിക്കാനില്ലാഞ്ഞതിന്‍റെ
  ആത്മഹര്‍ഷത്തില്‍..,

  ReplyDelete
 3. ഇതുവരെ ആരും കാണാത്ത ആകാശക്കാഴ്ച.!

  ReplyDelete